
ഓണത്തോടനുബന്ധിച്ച് വില്പനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന മദ്യം പിടിച്ചെടുത്ത് എക്‌സൈസ് സംഘം. മദ്യവുമായി അമ്പലവയൽ ആയിരംകൊല്ലി പ്രീത നിവാസിൽ എ സി പ്രഭാത് (47)നെ പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്. പ്രതിയുടെ അമ്പലവയലിൽ ആയിരംകൊല്ലിയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 37 ലിറ്റർ മദ്യവും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്.
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ സി ഡി സാബു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി വി ഹരിദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി കൃഷണൻകുട്ടി, എ എസ് അനീഷ്, പി ആർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം രഘു, കെ മിഥുൻ, എം സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ടി ഫസീല എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിലുടനീളം കർശന പരിശോധനകൾ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എ ജെ ഷാജി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.