19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
October 25, 2024
September 27, 2024
September 20, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 3, 2024
August 12, 2024

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ നാളെ ചോദ്യംചെയ്യും

Janayugom Webdesk
ന്യൂഡൽഹി
April 15, 2023 10:10 am

ഡല്‍ഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ നാളെ ചോദ്യംചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ ഇന്നലെ നോട്ടീസ് അയച്ചിരിക്കുന്നത്. കെജ്‍രിവാളിന്റെ സ്റ്റാഫിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണിൽ കെജ്‍രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തിയെന്ന് സ്റ്റാഫ് മൊഴി നൽകിയതായിട്ടായിരുന്നു റിപ്പോർട്ട്.

2021–22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് കേസ്. മദ്യ ലോബികളിൽ നിന്ന് കൈക്കൂലി വാങ്ങി അവർക്കനുകൂലമായി നയം രൂപീകരിച്ചുവെന്നാണ് ആരോപണം. മദ്യ നയത്തിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ ഇത് പിൻവലിച്ചിരുന്നു. ഫെബ്രുവരി 26നാണ് കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായത്. ഇപ്പോൾ തിഹാർ ജയിലിലാണ് അദ്ദേഹം. സിബിഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ അദ്ദേഹം.

Eng­lish Summary;Liquor Pol­i­cy Case; CBI will ques­tion Arvind Kejri­w­al tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.