ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേകില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.
വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി വീണ്ടും നോട്ടിസ് അയച്ചിരുന്നു. രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കേജ്രിവാളിനോട് ഇഡി ആവശ്യപ്പെടുന്നത്. നേരത്തെ നവംബര്‍ 2ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ ഇഡിയെ അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നും പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും കെജ്രിവാള്‍ ആരോപിച്ചത്.
തുടര്‍ന്ന് നോട്ടിസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്‌രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
English Summary;Liquor policy corruption case; Kejriwal will not be present for questioning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.