2 January 2025, Thursday
KSFE Galaxy Chits Banner 2

തത്സമയവരയും ചിത്ര പ്രദർശനവും ആരംഭിച്ചു

Janayugom Webdesk
ആലപ്പുഴ
May 4, 2022 7:12 pm

ഗിരി അൻസേര ലൈവിന്റെയും കളേഴ്സ് ഓഫ് വെനീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ‘ഗ്ലാൻസ് — 2022’ തത്സമയ വരയും ചിത്ര പ്രദർശനവും തുടങ്ങി. ചടങ്ങില്‍ ആർട്ടിസ്റ്റ് രാകേഷ് അൻസേര അദ്ധ്യക്ഷനായി.

ജലഛായ വിദഗ്ദ്ധൻ ചിത്രകാരൻ വിനേഷ് വി മോഹനൻ ഉദ്ഘാടനം ചെയ്തു. മെയ് 8 വരെ പ്രദർശനം നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ പ്രവേശനം ഉണ്ടായിരിക്കും. ചിത്രകാരൻ ഡോ. സിറിയക്ക് ജോജി, ഗാനഭൂഷണം സിസ്റ്റർ കെ പുഷ്പലത എന്നിവർ പ്രസംഗിച്ചു. ബോഷിബ ഷിബു സ്വാഗതവും കോ- ഓഡിനേറ്റർ ആർട്ടിസ്റ്റ് മിനു മോഹൻ നന്ദിയും പറഞ്ഞു.

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.