ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂളും ആഴ്സണലും ന്യൂകാസില്‍ യുണൈറ്റഡും സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സതാംപ്ടണിനെ നേരിട്ട ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയിലായിരുന്നു. 24-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. അധികം വൈകാതെ 32-ാം മിനിറ്റില്‍ ഹാര്‍വി ഇലിയറ്റും ഗോള്‍ നേടി. സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ കാമറൂണ്‍ ആര്‍ച്ചര്‍ 59-ാം മിനിറ്റില്‍ വലയിലാക്കി.
ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ ആഴ്സണല്‍ തോല്പിച്ചത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് പാലസാണ്. നാലാം മിനിറ്റില്‍ ജീൻ ഫിലിപ്പ് മറ്റേറ്റയാണ് പാലസിനെ മുന്നിലെത്തിച്ചത്. മത്സരത്തില്‍ രണ്ടാമതൊരു ഗോള്‍ വീഴാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു.
54, 73, 81 മിനിറ്റുകളില്‍ വിനീഷ്യസ് ആഴ്സണലിന് വിജയമുറപ്പിച്ചു. 85-ാം മിനിറ്റില്‍ എഡ്ഡി എന്‍കെട്ട്യാ പാലസിനായി ഗോള്‍ നേടിയെങ്കിലും സമനില നേടാനോ വിജയം സ്വന്തമാക്കാനോ സാധിച്ചില്ല. സാന്ദ്രോ ടൊണാലിയുടെ ഇരട്ടഗോൾ മികവിലാണ് ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ തോല്പിച്ചത്. ഒമ്പത്, 43 മിനിറ്റുകളിലായാണ് ടൊണാലി ഇരട്ടഗോൾ നേടിയത്. മൂന്നാം ഗോൾ ഫാബിയൻ ഷാർ (69) നേടി. യൊവാൻ വിസ ഇഞ്ചുറി സമയത്ത് ബ്രെന്റ്ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.