ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ സിഇഒ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായിന് പിന്നാലെയാണ് വേണുഗോപാലിന്റെ അറസ്റ്റ്. ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോണിന് ലഭിച്ച 3,250 കോടി രൂപ വായ്പയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് നടപടി.
വായ്പാതട്ടിപ്പ് കേസിൽ സിബിഐയുടെ മൂന്നാമത്തെ അറസ്റ്റാണിത്. 2012ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്ക് ശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. 59കാരിയായ ചന്ദ കൊച്ചാര്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുണ്ട്.
English Summary:loan fraud; Videocon CEO Venugopal Dhoot arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.