
കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വോട്ടര്‍പ്പട്ടികയുടെ തീവ്ര പുനപരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചേക്കുമെന്ന് സൂചന.തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മറ്റൊരു ഘട്ടത്തിലാകും എസ്ഐആര്‍ നടത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ കാലയളവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് .
എസ്‌ഐആറിന്റെ ഒരുക്കമെന്ന നിലയിൽ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കമീഷൻ വിളിച്ചുചേർത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പ് മുൻനിർത്തി കേരളത്തിൽ എസ്‌ഐആർ നീട്ടിവെയ്‌ക്കണമെന്ന അഭ്യർഥന സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കർ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളടക്കം 10–15 സംസ്ഥാനങ്ങളിൽ ആദ്യ ഘട്ടത്തിൽ എസ്‌ഐആർ നടത്താനാണ് കമീഷൻ പദ്ധതിയിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.