
സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന മൂന്ന് തദ്ദേശ സ്വയംഭരണവാർഡുകളിലെ പ്രത്യേക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. യുഡിഎഫ് രണ്ടും എൽഡിഎഫ് ഒരു വാർഡിലും വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എച്ച് സുധീർഖാൻ (ഐഎൻസി) 83 വോട്ടുകൾക്കും മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കൊരമ്പയിൽ സുബൈദ (ഐയുഎംഎൽ) 222 വോട്ടുകൾക്കും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി ബി രാജീവ്(സിപിഐ(എം)) 221 വോട്ടുകൾക്കും വിജയിച്ചു. സ്ഥാനാർത്ഥികളുടെ മരണംമൂലം മാറ്റിവച്ച വാർഡുകളിലേയ്ക്കാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.