റോഡരികിൽ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു . ഫറോക്ക് — ചെനപ്പറമ്പ് റോഡിൽ റയിൽവേ വാട്ടർ ടാങ്കിനു സമീപമാണ് മാലിന്യങ്ങൾ കുന്നുകൂടുന്നത്. റയിൽവേയുടെ സ്ഥലമാണിത്. പാഴായ വസ്തുക്കൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ചാക്കിൽ കെട്ടി റോഡരികിൽ തള്ളുന്നത്.
സമീപ സ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ ഓട്ടോറിക്ഷയിലും ബൈക്കിലുമാണ് മാലിന്യങ്ങൾ കൊണ്ടുവരുന്നതെന്ന് സമീപവാസികൾ പറയുന്നു .ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാത്രി കാലത്ത് മദ്യം, മയക്കുമരുന്ന് ഉപയോഗവും ഈ ഭാഗത്ത് നടന്നു വരുന്നതായി പരാതിയുണ്ട്.
മാലിന്യവുമായി വരുന്നവരെ കൈയോടെ പിടികൂടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ENGLISH SUMMARY:Locals protest against dumping of waste on the roadside
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.