വൈറസ് മുതൽ വാക്സിനേഷൻ വരെ തപാൽ മുദ്രകൾക്ക് പ്രമേയമായ കോവിഡ് കാലഘട്ടത്തിൽ ലോകത്താദ്യമായി ലോക്ഡൗൺ എന്ന വിഷയത്തിലും തപാൽ മുദ്ര പുറത്തിറങ്ങി. സംഭവം ഇന്ത്യയിലല്ല, യു കെയിലാണ്. ലോക്ഡൗൺ സംബന്ധിയായ പ്രഥമ തപാൽ മുദ്ര എന്നതിനുപുറമേ കോവിഡുമായി ബന്ധപ്പെട്ട ആദ്യ സ്റ്റിക്കർ സ്റ്റാമ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ലോക്ഡൗൺ ബേഡ്സ്’ എന്ന വിഷയത്തിലാണ് ഈ സ്റ്റാമ്പുകൾ. ബ്രിട്ടീഷ് സ്വയംഭരണ ദ്വീപായ ജഴ്സിയിലാണ് എട്ട് സ്റ്റാമ്പുകൾ അടങ്ങിയ മിനിയേച്ചർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കിയിരിക്കുന്നത്. ദ്വീപ് നിവാസിയായ ചിത്രകാരി ബേണി മാർട്ടിൻ ലോക്ഡൗൺ സമയത്ത് തന്റെ പൂന്തോട്ടത്തിൽ കണ്ട പക്ഷികളുടെ ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിച്ചു. ഒരു ദിവസം ഒരു ചിത്രം വീതമാണ് വരച്ചത്. എട്ടുദിവസം കൊണ്ട് എട്ട് പക്ഷികൾ കാൻവാസിലായി.
ഈ ചിത്രങ്ങളാണ് തപാൽ മുദ്രകൾക്ക് പ്രമേയമായത്. 54,84,70, 88 പൗണ്ട് ഷില്ലിംഗ്സായിട്ടാണ് വിവിധ സ്റ്റാമ്പുകളുടെ വില. സ്റ്റാമ്പ് ഷീറ്റിന്റെ മൊത്തം വില 5.92 പൗണ്ടാണ്. കോവിഡ് തരംഗങ്ങളും ലോക്ഡൗണും പല രാജ്യങ്ങളിലും തുടരുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള ഫിലാറ്റിലിസ്റ്റുകളുടെ ശ്രദ്ധനേടാൻ ഈ സ്റ്റാമ്പിന് കഴിഞ്ഞിട്ടുണ്ട്.
വർഷാരംഭത്തിൽ പ്രകാശനം ചെയ്യപ്പെട്ടെങ്കിലും പൊതുജനങ്ങൾക്കായി വിതരണത്തിനെത്തിയത് രണ്ടാഴ്ച മുമ്പാണ്. കോവിഡ് സംബന്ധമായ തപാൽ മുദ്രകൾ ശേഖരിക്കുന്ന അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ സീനിയർ പിആർഒ ആന്റ് മീഡിയ റിലേഷൻസ് ഓഫീസർ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തില്‍ ഈ തപാൽ മുദ്രകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഓസ്ട്രിയ കോവിഡിനെ തളയ്ക്കാൻ കുട്ടിയാന എന്ന സന്ദേശവുമായി തപാൽ മുദ്രകൾ പുറത്തിറക്കിയിരുന്നു.
English Summary: Lockdown on postal stamps
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.