ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം കുറയുന്ന സ്ഥലങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. ഞായറാഴ്ച ചേർന്ന അടിയന്തര യോഗത്തിനുശേഷമാണ് ലോക്ഡൗൺ മാറ്റുന്നുവെന്ന് പ്രസിഡന്റ് കിം ജോങ് ഉൻ അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രണ്ട് ആഴ്ചയിൽ കൂടുതലായി കടുത്ത നിയന്ത്രണങ്ങളാണ് പ്യോങ് യാങിൽ ഏര്‍പ്പെടുത്തിയിരുന്നത്. മേയ് 12 ന് ശേഷം ജനം വീടിന് പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിരുന്നു.
മറ്റ് സ്ഥലങ്ങളിൽ നിന്ന് ആരോഗ്യപ്രവർത്തകർ എത്തുന്നതും പൊതുജനാരോഗ്യ കണക്കുകൾ പുറത്തുവിടുന്നതും കിം ഭരണകൂടം തടഞ്ഞിരുന്നു. രണ്ടാഴ്ച മുന്‍പ് 3,90,000 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മേയ് 29 ലെ കണക്കുകള്‍ പ്രകാരം 1,00,710 കേസുകളാണ് സ്ഥിരീകരിച്ചത്. 70 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യാന്‍ കിം ഭരണകൂടം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. താന്‍ ജനങ്ങള്‍ക്ക് സമ്മാനിച്ച സ്നേഹത്തിന്റെ മരുന്നെന്നാണ് കിം ജോങ് ഉന്‍ വാക്സിനുകളെ വിശേഷിപ്പിച്ചത്. ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു കിമ്മിന്റെ വിചിത്രവാദം. നിലവില്‍ സെെനികര്‍ക്കു മാത്രമാണ് വാക്സിന്‍ നല്‍കിത്തുടങ്ങിയത്.
English summary; lockdown withdraw on North Korea
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.