22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 20, 2024
October 28, 2024
October 13, 2024
September 14, 2024
September 10, 2024
June 15, 2024
June 14, 2024
June 14, 2024
June 13, 2024

ലോക കേരളസഭാ മേഖലാ സമ്മേളനം സമാപനത്തിലേക്ക്

web desk
ന്യൂയോർക്ക്
June 11, 2023 9:58 pm

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് സമാപനമാകുന്നു. ന്യൂയോർക്ക് സമയം ഞായറാഴ്ച വൈകിട്ട്  (ഇന്ത്യന്‍ സമയം തിങ്കള്‍ പുലര്‍ച്ചെ മൂന്നരയോടെ) ടൈംസ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും.

ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ബിസിനസ് മീറ്റിൽ അമേരിക്കയിലെ പ്രമുഖരായ മലയാളി വ്യവസായികളും സ്ഥാപന മേധാവികളും സംരംഭകരും പങ്കെടുത്തു. മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി വിദ്യാർത്ഥി സമൂഹവുമായും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും കൂടിക്കാഴ്ച നടത്തി.

ശനിയാഴ്ച നടന്ന ലോക കേരളസഭാ സമ്മേളന നടപടിക്രമങ്ങളിൽ നിരവധി പ്രശ്നങ്ങളും നിർദേശങ്ങളും അമേരിക്കൻ മലയാളി സമൂഹം ഉയർത്തി. ഇതിനെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന ലോക കേരളസഭാ സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രി വാഷിങ്ങ്ടൺ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുന്നത്.

Eng­lish Sam­mury: Lok Ker­ala Sab­ha Amer­i­can Region­al Con­fer­ence has come to a close

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.