23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ

Janayugom Webdesk
തിരുവനന്തപുരം
February 26, 2024 5:05 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപിയാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി എക്സിക്യുട്ടീവ്,സംസ്ഥാന കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ സെക്രട്ടറി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫില്‍ പാര്‍ട്ടി മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മത്സരരംഗത്തിറങ്ങുക.

എല്‍ഡിഎഫിന്റെ ഐക്യത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് സജ്ജമാണ്. എന്നാല്‍ ഈ സ്ഥിതിയല്ല മറുഭാഗത്ത് ഉള്ളത്. അവിടെ ഒരു പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും രാഷ്ട്രീയ ഐക്യമില്ല, അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനാധിപത്യം നിലനില്‍ക്കണം എന്നത് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷ മുന്നണി നിലനില്‍ക്കണമെന്നത് രാജ്യത്തിന്റെ ആവശ്യമായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങളും ഏറ്റെടുക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പരിപാടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ചാഞ്ചാട്ടം കാണിക്കുന്ന പാര്‍ട്ടിയാണ്. ബിജെപിയും യുഡിഎഫും എല്‍ഡിഎഫിന് എതിരായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കും. ജനാധിപത്യവും മതേതരത്വവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതാണ്. 20 ല്‍ 20 സീറ്റും ജയിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Lok Sab­ha Elec­tions: CPI Announces Candidates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.