22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026

ലോക്സഭാ തെരഞ്ഞെടുപ്പ് :ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ തീരുമാനം നീളും; നിര്‍ണായക യോഗം 27ന്

Janayugom Webdesk
തിരുവനന്തപുരം
February 25, 2024 2:31 pm

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തില്‍ തീരുമാനം ഈ മാസം 27ന്. ഞായറാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമെന്ന് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

27ന് മലപ്പുറത്ത് വച്ച് നടക്കുന്ന ലീഗിന്റെ നേതൃയോഗത്തിന് ശേഷം വ്യക്തത വരുത്താമെന്നും ഇരുവർക്കും ബോധ്യമാകുന്ന തരത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റില്ലെങ്കിൽ ഒറ്റയ്ക്ക്‌ മത്സരമെന്ന തീവ്രനിലപാടിലേക്കാണ്‌ ലീഗിന്റെ പോക്ക്‌.

പാർടിയുടെ നേതൃയോഗങ്ങളിലും കോൺഗ്രസിൽ തീരുമാനമെടുക്കുന്ന തലത്തിലുള്ളവർക്കും ലീഗ്‌നേതാക്കൾ ഈ സന്ദേശം കൈമാറി. സീറ്റില്ല എന്ന മറുപടി ചർച്ചയിൽ കോൺഗ്രസ്‌ പറയാൻ പാടില്ല എന്നുറച്ചാണ്‌ അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ല എന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ എടുത്ത്‌ പറഞ്ഞത്‌. 

Eng­lish Summary:
Lok Sab­ha Elec­tions: The deci­sion regard­ing the third seat of the League will be pro­longed; The cru­cial meet­ing is on the 27th

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.