ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബില്‍ ഇന്നലെ ലോക്‌സഭ പാസാക്കി. നിയമമന്ത്രി കിരണ്‍ റിജ്ജു അവതരിപ്പിച്ച ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് പാസാക്കിയത്. ബില്‍ സഭയില്‍ അവതരിപ്പിക്കും എന്നു മാത്രമാണ് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. പ്രതിപക്ഷം പ്രതിഷേധം തുടരുന്നത് മറയാക്കി സപ്ലിമെന്ററി അജണ്ടയായി സര്‍ക്കാര്‍ ബില്‍ പാസാക്കുകയായിരുന്നു. നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ പോലും പ്രതിപക്ഷത്തിന് അവസരം നല്‍കിയില്ല. ഇതിനെതിരെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ ശക്തമായ വിയോജിപ്പ് വ്യക്തമാക്കി. രാജ്യത്ത് കള്ളവോട്ടുകള്‍ തടയാനും തെരഞ്ഞെടുപ്പു പ്രക്രിയ കൂടുതല്‍ വിശ്വാസ യോഗ്യമാക്കാനും പുതിയ ബില്‍ ഫലപ്രദമാണെന്നാണ് ബില്‍ അവതരിപ്പിച്ച് കിരണ്‍ റിജ്ജു അവകാശപ്പെട്ടത്. കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡിഎംകെ, ടിഎംസി പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ പാസാക്കിയെടുത്തത്.
രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 എംപിമാരെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ അഞ്ച് പാര്‍ട്ടി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്ത് നല്‍കിയെങ്കിലും എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തിയ ചര്‍ച്ചയ്‌ക്കേ തയാറുള്ളൂ എന്ന് പ്രതിപക്ഷനേതാക്കാള്‍ മറുപടി നല്‍കി. ഇതോടെ പ്രതിപക്ഷത്ത് ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി. സിപിഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വവും ഈ വിഷയം ചൂണ്ടിക്കാട്ടി പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി പ്രഹ്‌ളാദ് ജോഷിക്ക് കത്തു നല്‍കി. വ്യവസ്ഥ.
ENGLISH SUMMARY:Lok Sabha passes bill to link Aadhaar and voter ID
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.