23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 17, 2024
November 17, 2024
November 12, 2024
September 19, 2024
September 6, 2024
April 4, 2024
September 14, 2023
July 8, 2023
March 25, 2023

ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2024 1:41 pm

ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്ററിലേറെ പ്രഹരശേഷിയുണ്ട്. സൈനിക ശേഷിയില്‍ ഇന്ത്യയ്ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ഇതൊരു ചരിത്ര നിമിഷമാണ്. ഈ നേട്ടത്തോടെ നിര്‍ണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേര്‍ന്നെന്ന് പ്രതിരോധ മന്ത്രി എക്സില്‍ കുറിച്ചു. 

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്സുമായി ചേര്‍ന്നാണ് മിസൈല്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ടീമിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര പ്രതിരോധ സെക്രട്ടറി, ഡിആര്‍ഡിഒ ചെയര്‍മാന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. സെക്കന്‍ഡില്‍ ഒന്ന് മുതല്‍ അഞ്ച് മൈല്‍ ദൂരം പിന്നിടാനാകും. പരമ്പരാഗത സ്ഫോടകവസ‍്തുക്കളോ, ആണവ പോര്‍മുനകളോ വഹിക്കാന്‍ ശേഷിയുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് മണിക്കൂറില്‍ ഏകദേശം 1,220 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.