22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ദീര്‍ഘകാല കോവിഡ് ഹൃദയാഘാത സാധ്യത കൂട്ടും

Janayugom Webdesk
ജനീവ
September 6, 2022 10:40 pm

ദീര്‍ഘകാല കോവിഡ് ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. ലോകമെമ്പാടുമായി 144 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും കോവിഡ് ബാധയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതായത് കോവിഡ് ബാധിച്ച ഏകദേശം 10 മുതല്‍ 20 ശതമാനം ആളുകളിലാണ് കോവിഡ് രോഗമുക്തിക്ക് ശേഷവും ലക്ഷണങ്ങള്‍ തുടര്‍ന്നും അനുഭവപ്പെടുന്നത്. പലര്‍ക്കും ആഴ്ചകളോളവും മാസങ്ങളോളവും കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ഇവരില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2021–22 കാലയളവിലെ വിവരങ്ങൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷൻ ടീം ആണ് പഠനം നടത്തിയത്.
ക്ഷീണം, ശ്വാസതടസം, ഓർമ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടൽ, ഉറക്കപ്രശ്‌നങ്ങൾ, വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, പേശിവേദന, മണവും രുചിയും കുറയുക, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളാണ്. 60 ശതമാനം ആളുകളിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും നാഡീ വൈകല്യങ്ങളും കണ്ടുവരുന്നതായും പഠനം പറയുന്നു. പെട്ടെന്ന് ശരീരഭാരം കൂടുക, ശാരീരിക ക്ഷമത കുറയുക, കൊളസ്ട്രോള്‍ വര്‍ധിക്കുക എന്നിവയും ദീര്‍ഘകാല കോവിഡിന്റെ ലക്ഷണങ്ങളായി യൂണിവേഴ്സിറ്റി ഓഫ് സൂറിച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ദീര്‍ഘകാല കോവിഡിന്റെ രോഗലക്ഷണങ്ങൾ ഉണ്ടായാൽ അവ അവഗണിക്കരുതെന്നും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധര്‍ നിഷ്കര്‍ഷിക്കുന്നു. ഒന്നിലധികം രോഗങ്ങളുള്ളവരാണ് ദീര്‍ഘകാല കോവിഡിനെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവര്‍ സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആഘാതത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

Eng­lish Sum­ma­ry: Long-term covid can increase the risk of heart attack

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.