18 November 2024, Monday
KSFE Galaxy Chits Banner 2

ബെെപ്പാസിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

Janayugom Webdesk
കോഴിക്കോട്:
November 8, 2021 6:37 pm

തൊണ്ടയാട്- പൂളാടിക്കുന്ന് ബൈപ്പാസിൽ തടികയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ചു 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ 1.10 ന് വേങ്ങേരിയ്ക്കും പൂളാടിക്കുന്നിനുമിടയിൽ മൊകവൂരിലാണ് അപകടം. അപകടത്തിൽ ഗുരുതരപരിക്കേറ്റ ബൈക്ക് യാത്രികനായ നന്മണ്ട നൊച്ചിക്കാട്ടിൽ വീട്ടിൽ സജാദ്, കാർ യാത്രക്കാരനായ തളിപ്പറമ്പ് മാക്കുന്നില്ലത്ത് മാധവൻ നമ്പൂതിരി, ലോറി ഡ്രൈവർ മംഗലാപുരം ചാർമ്മതി കൊണ്ടാട്ടിൽ മുഹമ്മദ് സാദിഖ് എന്നിവർ ചികിത്സയിലാണ്. കർണാടകയിൽ നിന്ന് തടി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ ബൈപ്പാസിൽ നിന്ന് താഴത്തേക്ക് പതിച്ചു. ലോറി അമിതവേഗതയിൽ താഴ്ചയിലേക്ക് മറിയുകയും മുൻഭാഗം ചളിയിൽ താഴുകയുമായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ബൈക്ക് യാത്രികനേയും കാറിലുണ്ടായിരുന്ന തളിപ്പറമ്പ് സ്വദേശിയേയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് പൊലീസും ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനമാരംഭിച്ചു. മുൻഭാഗം ചളിയിൽ താഴ്ന്നു കിടന്നതും ലോറിയിൽ മരത്തടികൾ കൂടുതൽ ഉള്ളതും രക്ഷപ്രവർത്തനത്തിന് തടസമായി. തുടർന്ന് ഡോക്ടർ ഉൾപ്പടെയുള്ള മൊബൈൽ ഐസിയു വിളിക്കുകയും ഡോക്ടറും സേനാംഗങ്ങളും ലോറിക്കുള്ളിൽ കയറി ഡ്രൈവർക്ക് പ്രാഥമിക ശ്രുശ്രുഷ നൽകുകയും ചെയ്തു. ജെസിബിയും രണ്ടു ക്രയിനും ഉപയോഗിച്ച് ലോറിയിൽനിന്നും മരം നീക്കുകയും ഹൈേഡ്രോളിക് ചെയിൻ ബ്ലോക്കും ഈഡ്രോളിക്കും ഉപയോഗിച്ച് സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ വെള്ളിമടുക്കുന്ന് ഫയർഫോഴ്സ് ജീവനക്കാരയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, റെന്തിദേവൻ, സരീഷ്, സിനീഷ്, ജിതിൻ, അഭിഷേക്, ഷാജി പുൽപറമ്പിൽ ഉൾപ്പടെയുള്ള ജീവനക്കാരും ബീച്ച് നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജുപ്രസാദിന്റെ നേതൃതത്തിലുള്ള സേനഗങ്ങളുമാണ് രക്ഷപ്രവർത്തനം നടത്തിയത്. എലത്തൂർ, കോഴിക്കോട് കൺട്രോൾറൂം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും നാട്ടുകാരുമായിരുന്നു രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നത്.

Eng­lish Sum­ma­ry: lor­ry acci­dent in kozhikode

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.