19 May 2024, Sunday

കളഞ്ഞ് കിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി സിപിഐ നേതാവ്

Janayugom Webdesk
പരപ്പ
October 16, 2021 6:52 pm

എ ടിഎം കൗണ്ടറില്‍ നിന്ന് വീണ് കിട്ടിയ പത്തായിരം രൂപ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് മാതൃകയായി സി പി ഐ നേതാവ്. സി പി ഐ പരപ്പ ലോക്കല്‍ കമ്മറ്റി അംഗവും ബിരിക്കുളം പ്ലാത്തടം സ്വദേശിയുമായ വി.കെ മോഹനനാണ് കഴിഞ്ഞ ദിവസം പരപ്പ ഗ്രാമീണ് ബാങ്കിന്റെ എ ടി എം കൗണ്ടറിന് ഉള്ളില്‍ പത്തായിരം രൂപ വീണുകിടക്കുന്നത് കണ്ടത്. വെള്ളിയാഴ്ചബാങ്ക് അവധി ആയതിനാല്‍ ഇന്നലെ അദ്ദേഹം ആ പണം ഗ്രാമീണ്‍ ബാങ്ക് മാനേജരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ പണം നഷ്ടപ്പെട്ട കനകപ്പള്ളിയിലെ ഗംഗാധരന്‍ തെളിവ് സഹിതം ബാങ്കുമായി ബന്ധപ്പെടുകയും ചെയ്തു. മാതൃകയായി പ്രവര്‍ത്തിച്ച നല്ല മനസിനുടമയായ വി കെ മോഹനന്‍ തന്നെ ആ പണം നല്കണമെന്ന നിര്‍ബന്ധത്താല്‍ അദ്ദേഹത്തെ തിരിച്ച് വിളിച്ചാണ് ഗംഗാധരന്‍ പണം ഏറ്റു വാങ്ങിയത്. മോഹനന്‍ സമയോചിതമായി പണം ബാങ്കില്‍ ഏല്‍പ്പിച്ചതിനാല്‍ പണം നഷ്ടപ്പെട്ട വിഷമത്തില്‍ കഴിയുകയായിരുന്ന ഗംഗാധരന് അത് വലിയ ആശ്വാസമായി. ബാങ്ക് മാനേജര്‍, വ്യാപാരി വ്യവസായി ഏകോപന സമിതിപരപ്പ യൂണിറ്റ് വൈസ് പ്രസിഡന്റ് അനാമയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അനുമോദന പ്രസംഗം നടത്തി. നല്‍കി. ബിരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയക്ടറാണ് വി.കെ മോഹനന്‍ . മാതൃകാ പ്രവര്‍ത്തനം നടത്തിയ വി.കെ മോഹനന് പരപ്പ വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സ്‌നേഹ സമ്മാനം പ്രസിഡന്റ് ഡെന്നീസ് ജോസഫ് സെക്രട്ടറി ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.