21 February 2025, Friday
KSFE Galaxy Chits Banner 2

Related news

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025
February 20, 2025
February 20, 2025
February 20, 2025

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
December 15, 2024 6:34 pm

പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന പേരില്‍ യുവതിെ അതിക്രൂരമായി കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്. കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് ശരീരം മൂന്ന് കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് നടുക്കുന്ന സംഭവം നടന്നത്. കാംദേവ്പുര്‍ സ്വദേശിന് ഖദീജ ബീവിയെയാണ് അനിയത്തിയുടെ ഭര്‍ത്താവ് അതിയുര്‍ റഹ്മാന്‍ ലസ്കര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച റീജന്റ് പാര്‍ക്കിന് സമീപം യുവതിയുടെ തല പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട പ്രദേശ വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് പരിശോധനയിലാണ് സമീപത്തെ തടാകത്തില്‍ നിന്നും യുവതിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഖദീജ വീട്ടുജോലികള്‍ ചെയ്ത് ജീവിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് മാതാപിതാക്കള്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന ഖദീജയ്ക്ക് ഇളയ സഹോദരിയുടെ ഭര്‍ത്താവായ ലസ്കര്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. എന്നാല്‍ ഖദീജ ഇത് നിരസിക്കുകയായിരുന്നു. ലസ്ക്കറുടെ ഫോണും ഇവര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഈ പകയിലാണ് ലസ്ക്കര്‍ ഖദീജയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. 

Kerala State AIDS Control Society

TOP NEWS

February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.