എട്ടുവര്‍ഷം മുന്‍പ് സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ യുവതി പിടിയില്‍. സഹോദരനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി വ്യത്യസ്ത ഭാഗങ്ങളില്‍ വലിച്ചെറിയുകയായിരുന്നു. തല അറുത്തെടുടുക്കുകയും ചെയ്തു. നിംഗരാജു എന്നായാളാണ് കൊല്ലപ്പെട്ടത്. സഹോദരി ഭാഗ്യശ്രീ, സുപുത്ര ശങ്കരപ്പ എന്നിവരെയാണ് ബംഗളൂരുവിലെ ജിഗനി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയല്‍ വിവാഹമോചനത്തിന് ശേഷം പ്രതി സുപുത്ര ജോലിക്കായി എത്തിയത്. അവിടെവച്ച് സുപുത്ര ശങ്കരപ്പ ഭാഗ്യശ്രീയുമായി അടുപ്പത്തിലായി. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സഹോദരന്‍ എതിര്‍ത്തതോടെ സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
2015ലാണ് കൊലപാതകം നടന്നത്. ജിഗനിയിലെ ഒരേ വീട്ടിലാണ് ശങ്കരപ്പയും ഭാഗ്യശ്രീയും താമസിക്കുന്നതെന്നറിഞ്ഞതോടെ നിംഗരാജു ഇതേ ചൊല്ലി പ്രശ്‌നമുണ്ടാക്കിയിരുന്നു. നിംഗരാജുവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ബാഗില്‍ നിറച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.2015 ഓഗസ്റ്റില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയിലെ കെഐഎഡിബിയുടെ സമീപത്ത് വച്ച് കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തായില്ല.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ നമ്പറിനായി ആധാര്‍ ഉപയോഗിക്കാതിരിക്കുകയും രേഖകള്‍ കൈമാറ്റം ചെയ്യുന്നതിലും അതീവ സൂക്ഷ്മത പാലിച്ചിരുന്നു. അതിനിടെ സുപുത്ര ശങ്കരപ്പ പേര് മാറ്റി ശങ്കര്‍ എന്നാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഭാഗ്യശ്രീക്കൊപ്പം മഹാരാഷ്ട്രയില്‍ ജോലിക്ക് ചേര്‍ന്നിരുന്നതായി കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്.
English Summary;Love resisted; The accused in the case of killing his brother and beheading him were arrested after eight years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.