9 January 2026, Friday

പ്രിയമേറെ ജോൺസൺ മാഷിനോട് — കെ.ജയകുമാർ

Janayugom Webdesk
June 21, 2025 3:37 pm

മലയാള ചലച്ചിത്ര സംഗീത സംവിധായകരിൽ തനിക്ക് ഏറെപ്രിയം ജോൺസൺ മാഷിനോടാണെന്നു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും — മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ. വരികൾ മുറിഞ്ഞ് പോകാതെ ഭാവം ഉൾക്കൊണ്ട് ഈണം പകരാൻ അദ്ദേഹത്തിനുള്ള കഴിവ് നേരിട്ട് അറിയാനായെന്നും ഗാനരചയിതാവ് പറഞ്ഞു. 

പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചതിന് സെക്രട്ടറിയറ്റ് ഗായകരുടെ കൂട്ടായ്മ ‘പാട്ടുക്കൂട്ടം’ നൽകിയ ആദരിക്കൽ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർഗാത്മകത കൊണ്ട് ആന്തരിക ജീവിതം പോഷിപ്പിച്ചാൽ ഭൗതിക ജീവിതം താനേ മെച്ചപ്പെടും. പാടൻ കഴിയുന്നത് ആന്തരിക ജീവിതം നന്മയുള്ളതാക്കുമെന്നും പാട്ടുകാരായ ജീവനക്കാരോട് ജയകുമാർ പറഞ്ഞു. താൻ രചിച്ച ഗാനങ്ങൾ പാടികേട്ടശേഷം പാട്ടെഴുത്തിനെ കുറിച്ച് പാട്ടുക്കൂട്ടം അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. വൈ.എം.സി. എ ഹാളിലെ ചടങ്ങിൽ പാട്ടുക്കൂട്ടം മുഖ്യ സംഘാടകൻ പി ജി ഗോകുലദാസ് അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.