23 January 2026, Friday

സോഷ്യൽ മീഡിയ കത്തിച്ച് റൊമാന്റിക്ക് ഡാൻസ് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി

Janayugom Webdesk
July 23, 2025 9:39 pm

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി” യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ.വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആൻ്റോ എൽ രാജ്, സിനു സെലിൻ, ധന്യ എൻ ജെ, ജലത ഭാസ്ക്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. “മന്ദാരമേ.….” എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയത് ദേവ് സംഗീതാണ്. ഓർക്കസ്ട്രേഷൻ നടത്തിയത് എബിൻ എസ് വിൻസൻ്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനാലാപനം നടത്തിയിരിക്കുന്നത്. 

റീറെക്കോർഡിംഗ്, സോംഗ് റെക്കോർഡിംഗ്, മിക്സിംഗ് ആൻ്റ് മാസ്റ്ററിംഗ് എന്നിവ എബിൻ എസ് വിൻസൻ്റിൻ്റെ ബ്രോഡ് ലാൻ്റ് അറ്റ്മോസ് സ്റ്റുഡിയോയിലാണ് പൂർത്തീകരിച്ചത്. ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. ചമയം — അവിഷ കർക്കി, വസ്ത്രാലങ്കാരം — ഷീജ ഹരികുമാർ, കോസ്റ്റ്യുംസ് — എഫ് ബി ഫോർ മെൻസ് കഴകൂട്ടം, മാർക്കറ്റിംഗ് ‑ഇൻഡിപെൻഡൻ്റ് സിനിമ ബോക്സ് ആൻ്റ് ദി ഫിലിം ക്ളബ്ബ്, പബ്ളിസിറ്റി ഡിസൈൻ- പ്രജിൻ ഡിസൈൻസ്, പി ആർ ഓ — അജയ് തുണ്ടത്തിൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.