25 January 2026, Sunday

ലാവ്‌ലിന്‍ കേസ് മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
April 24, 2023 10:50 pm

എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടി. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് വീണ്ടും നീട്ടിയത്. ഹൈക്കോടതി ജഡ്ജിയായിരിക്കെ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് രവികുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് എം ആര്‍ ഷായുമായി കൂടിയാലോചന നടത്തിയ ശേഷമായിരുന്നു ജസ്റ്റിന് രവികുമാറിന്റെ പിന്മാറ്റം.
ആറു മാസത്തിനു ശേഷമാണ് ലാവ്‌ലിന്‍ കേസ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഇന്നലെയും കേസ് മാറ്റിയതോടെ മുപ്പതോളം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തീരുമാനിക്കും.

Eng­lish Sum­ma­ry: Lovelin changed the case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.