
ഓൺലൈൻ ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്ക് നടത്തും. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷയുടെ അഭാവം, വർദ്ധിച്ചുവരുന്ന ജോലിഭാരം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ പണിമുടക്കുന്നത്. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധം പുതുവത്സരാഘോഷങ്ങൾക്കിടെ ഓൺലൈൻ സേവനങ്ങളെ കാര്യമായി ബാധിച്ചേക്കും.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് സമരം. ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക യൂണിയനുകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സര ദിനത്തിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇതോടെ ഭക്ഷണ വിതരണവും നിത്യോപയോഗ സാധനങ്ങളുടെ ഡെലിവറിയും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.