സംസ്ഥാന ജിഎസ്‍ടി വകുപ്പിന്റെ ‘ലക്കി ബിൽ’ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി സുനിൽ കുമാറിന് ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങൾ പേര്, വീട്ട് പേര്, സ്ഥലപ്പേര്, ബില്ല് നൽകിയ സ്ഥാപനം എന്ന ക്രമത്തിൽ
രണ്ടാം സമ്മാന വിജയികൾ: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖിൽ എസ്, എസ് വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്സ് ഹരിപ്പാട്), ഷിബിൻ ശശിധരൻ, പുലയനാർക്കോട്ട, തിരുവനന്തപുരം (സോച്ച്, തിരുവനന്തപുരം), ബിജുമോൻ എൻ, ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയിൽ സ്റ്റീൽസ് ആന്റ് സാനിറ്ററിസ്, നെടുങ്കണ്ടം), അനിൽപ്രസാദ് എസ്, പഞ്ചമം, ഒയൂർ, കൊല്ലം ( ലുലു, കൊച്ചി).
മൂന്നാം സമ്മാന വിജയികൾ: സുധാകരൻ എം, രാമന്തളി, കണ്ണൂർ (ലസ്റ്റർ ഗോൾഡ് പാലസ്,പയ്യന്നൂർ ), സുനിൽ സി കെ, ചെറിയമ്പറമ്പിൽ, ചെങ്ങമനാട്, ആലുവ (കല്യാൺ ജൂവലേഴ്സ്, അങ്കമാലി), സായ്‌നാഥ് സി, എയർഫോഴ്സ് സ്റ്റേഷൻ, ശംഖുംമുഖം, തിരുവനന്തപുരം (രാമചന്ദ്രൻ, തിരുവനന്തപുരം), സെൽവരാജൻ കെപിബിഎസ്എൻഎൽ ഭവൻ,സൗത്ത് ബസാർ, കണ്ണൂർ (ബ്രദേഴ്സ് ഗിഫ്റ്റ് സെന്റർ, കണ്ണൂർ ), അനു സുജിത്ത്, ശ്രവണം, കൊടിയത്ത്, തൃശൂർ ( അൽ — അഹലി ബിസിനസ് ട്രേഡ് ലിങ്ക്സ്, തൃശൂർ).
25 ലക്ഷം രൂപ സമ്മാനമായി നൽകുന്ന ലക്കി ബിൽ ബമ്പർ നറുക്കെടുപ്പ് വിജയിയെ ഒക്ടോബർ ആദ്യ വാരം പ്രഖ്യാപിക്കും. സെപ്റ്റംബർ 30 വരെ അപ്‍ലോഡ് ചെയ്യപ്പെടുന്ന ബില്ലുകളാണ് ബമ്പർ സമ്മാനത്തിനായി പരിഗണിക്കുന്നത്. ഇതുവരെ 1,15,000 ത്തോളം ബില്ലുകളാണ് ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. പ്രതിദിന, പ്രതിവാര നറുക്കെടുപ്പിലായി ഇതുവരെ 750 ഓളം പേർ വിജയികളായി. പ്രതിദിന നറുക്കെടുപ്പിൽ ഇതുവരെ വിജയികളായവർക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഏതാനും ദിവസത്തിനുള്ളിൽ ലഭിച്ച് തുടങ്ങും. പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി ലഭിക്കുന്നത്.
പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് കെടിഡിസി പ്രീമിയം ഹോട്ടലുകളിൽ രണ്ട് രാത്രിയും മൂന്ന് പകലും ഉൾപ്പെടുന്ന സൗജന്യ താമസ സൗകര്യമാണ് ലഭിക്കുന്നത്. വിജയികളായവർക്ക് മൊബൈൽ ആപ്പിൽ ലഭിച്ച സന്ദേശത്തിൽ ഉള്ള മൊബൈൽ നമ്പർ വഴിയോ, ഇ‑മെയിൽ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യാം.
English Summary: ‘Lucky Bill’: 1st prize in first monthly draw in Thiruvananthapuram
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.