22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 28, 2024
October 22, 2024
September 5, 2024
August 24, 2024
August 23, 2024
August 7, 2024
June 21, 2024
June 2, 2024
April 7, 2024
March 12, 2024

ഉച്ചഭക്ഷണം: സ്കൂളുകളിൽ പരിശോധന തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
June 6, 2022 10:47 pm

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ പരിശോധന തുടരുന്നു. ജില്ലകളിലെ ഉച്ചഭക്ഷണ ചുമതലയുള്ള സൂപ്പർവൈസർമാരും ഉപജില്ലാ തലങ്ങളിലെ ഓഫീസർമാരും സ്കൂളുകളിൽ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങൾ, വാട്ടർടാങ്ക്, ടോയ്‌ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടർഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തും.

തിരുവനന്തപുരം പൂജപ്പുര ഗവണ്‍മെന്റ് യുപിഎസിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. സ്കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി സന്ദർശിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഗവൺമെന്റ് യുപിഎസ്, സെന്റ് വിൻസെന്റ് എന്നീ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നേരിൽക്കണ്ട് വിലയിരുത്തി.

Eng­lish Sum­ma­ry: Lunch: Inspec­tions con­tin­ue in schools

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.