19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 1, 2023
May 14, 2023
May 10, 2023
January 21, 2023
July 26, 2022
July 22, 2022
May 25, 2022
April 21, 2022
April 17, 2022
April 2, 2022

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍സിബിക്ക് കൂടുതല്‍ സമയം

Janayugom Webdesk
മുംബൈ
March 31, 2022 9:13 pm

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മുംബൈ കോടതി 60 ദിവസത്തെ കൂടുതല്‍ സമയം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനമാണ് മുംബൈ പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ട് മാസത്തെ സമയമാണ് കോടതി അനുവദിച്ചത്.

നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍സിബി അധിക സമയത്തിനു വേണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ അറസ്റ്റിലായ 20 പേരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാവരുടെയും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളിൽ പലരും കൃത്യസമയത്ത് അന്വേഷണത്തിന് ഹാജരാകാത്തത് മനഃപൂർവമല്ലാത്ത കാലതാമസത്തിന് കാരണമായെന്നും എന്‍സിബി പറയുന്നു.

Eng­lish summary;Luxury ship drunk­en par­ty case; More time for NCB to file chargesheet

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.