23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 6, 2024
July 9, 2024
June 8, 2024
May 22, 2024
March 24, 2024
February 2, 2024
November 11, 2023
September 6, 2023
July 31, 2023
May 12, 2023

എം നസീർ സ്മാരക അവാർഡ് ഭക്ഷ്യ മന്ത്രി ജി ആർ അനിലിന്

Janayugom Webdesk
തിരുവനന്തപുരം
November 25, 2021 10:58 pm

എം നസീറിന്റെ പേരിൽ റോസമ്മ പുന്നൂസ് സ്മാരക വായനശാല ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡിന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അർഹനായി. ഭക്ഷ്യ പൊതുവിതരണ മേഖലയിൽ നടക്കുന്ന രാജ്യത്തിനു മാതൃകയായ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഭരണാധികാരിയാണ് അനിൽ എന്നു ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ (ചെയർമാന്‍), ആർ പ്രസാദ്, പി വിജയമ്മ, കെ ദിലീപ് കുമാർ, ഐഷത്ത് സിറാജ് എന്നിവരാണ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. 

സിപിഐ നേതാവും എഐഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റും എഐവൈഎഫ് സംസ്ഥാന ഭാരവാഹിയും യുവകലാസാഹിതി സ്ഥാപക പ്രവർത്തകരിൽ പ്രമുഖനുമായിരുന്നു എം നസീർ. നസീറിന്റെ 15-ാമത് ഓർമ്മ ദിനമായ ഡിസംബർ 14 നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരണയോഗം ഉദ്ഘാടനവും പുരസ്കാര വിതരണവും നിര്‍വഹിക്കും.

ENGLISH SUMMARY:M Nazir Memo­r­i­al Award to Food Min­is­ter GR Anil
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.