23 January 2026, Friday

Related news

January 23, 2026
January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026

എം സുകുമാരപിള്ള അനുസ്മരണം 

Janayugom Webdesk
പത്തനംതിട്ട
February 27, 2024 6:09 pm
സിപിഐയുടെയും എഐടിയുസിയുടെയും മുതിര്‍ന്ന നേതാവായിരുന്ന എം സുകുമാരപിള്ളയുടെ 10-ാം അനുസ്മരണ സമ്മേളനം സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിക്കുള്ളില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നിലനിര്‍ത്താനും പ്രവര്‍ത്തകരെ ആശയപരമായി രാഷ്ട്രീയവത്കരിക്കാനും സുകുമാരപിള്ള നടത്തിയ ശ്രമങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റെയും നന്മയുടെയും ആള്‍രൂപമായിരുന്നു സുകുമാരപിള്ളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ പ്രമോദ് നാരായണ്‍, കെ യു ജനീഷ് കുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ആര്‍ ഗോപിനാഥന്‍, ഡി സജി, ജില്ലാ അസി. സെക്രട്ടറി കെ ജി രതീഷ് കുമാര്‍, ജില്ലാ എക്സി. അംഗങ്ങളായ അടൂര്‍ സേതു, വി കെ പുരുഷോത്തമന്‍പിള്ള, ശരത്ചന്ദ്രകുമാര്‍, കുറുമ്പകര രാമകൃഷ്ണന്‍, എം പി മണിയമ്മ, പത്തനംതിട്ട മണ്ഡലം സെക്രട്ടറി ബി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
Eng­lish Sum­ma­ry: M. Sukumarapilla
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.