16 January 2026, Friday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

ജനങ്ങള്‍ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ട് ചെയ്തതെന്ന് എം എ ബേബി

Janayugom Webdesk
തിരുവനന്തപുരം
December 12, 2025 12:28 pm

ജനങ്ങള്‍ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ട് ചെയ്തതെന്നും അത് എല്‍ഡിഎഫിന് അനുകൂലമായിട്ടാണും അതിനുസൃതമായ ജനവിധി ഉണ്ടാകുമെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി.എൽഡിഎഫ് സർക്കാർ പഞ്ചായത്ത് സ്ഥാപനങ്ങളെ ജനങ്ങളുടെ വികസന‑ക്ഷേമ പ്രശ്നങ്ങൾ ഫലപ്രദമായി ഏറ്റെടുക്കാൻ പ്രാപ്തമാക്കുകയും, ബജറ്റിലൂടെ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി, കേരളം തീവ്ര ദാരിദ്ര്യം തുടച്ചുമാറ്റപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറി.

ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കും. കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ല. ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എം എ ബേബി പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ നിയമ സാക്ഷരതയുള്ള ജനങ്ങളാണ്. കോടതി വിധിയിൽ ജനം സാമാന്യ നീതി പ്രതീക്ഷിച്ചിരുന്നു. അതിനെ അട്ടിമറിക്കുന്ന വിധിവന്നു എന്നാണ് ജനം മനസിലാക്കുന്നത്.

അതിജീവിതക്ക് കേരളം പിന്തുണ നൽകുന്നുണ്ട്. അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണ് താനെന്നും എം എ ബേബി വ്യക്തമാക്കി. വിധിയിൽ കേരളത്തിലെ പൊതുമനസിന്‌ ആവലാതിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് മനഃപൂർവം പിടിച്ചില്ല എന്നാണ് ചിലരുടെ ആരോപണമെന്നും എന്നാൽ ഒരു അന്വേഷണത്തിലും പൊലീസോ സർക്കാരോ അമാന്തം കാണിച്ചിട്ടില്ലെന്നും എംഎ ബേബി പറഞ്ഞു. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ രാഹുൽ ഈശ്വർ ജാമ്യമില്ലാതെ അകത്ത് കിടക്കുന്നുണ്ട്. അതിനേക്കാൾ കുറ്റകൃത്യം കാണിച്ച രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയിരിക്കുകയാണ്. നാട് പ്രതീക്ഷിക്കുന്ന നീതിബോധം കേരളത്തിലെ ചില കോടതികളിൽ നിന്ന് ഉണ്ടാവുന്നില്ല. സീരിയൽ ഒഫണ്ടർ ആണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.