23 January 2026, Friday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളിലേക്കാണ് തെര‍ഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് എം എ ബേബി

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2023 10:45 am

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നിലവില്‍ ഇന്ത്യയിലുള്ള അര്‍ദ്ധ ഫാസിസ്റ്റ് സര്‍ക്കാരിനും, ആര്‍എസ്എസിന്‍റെ രാഷ്ട്രീയത്തിനും എതിരെ അര്‍ഥവത്തായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ നീക്കുപോക്കുകള്‍ക്ക് ഇടതുപക്ഷം തയാറായിരുന്നിട്ടുകൂടി തികച്ചും നിരുത്തരവാദപരമായിട്ടാണ് കോണ്‍ഗ്രസ് പെരുമാറിയത്.

പാവപ്പെട്ടവര്‍ക്ക് എതിരായ രാഷ്ട്രീയത്തില്‍ ബിജെപിയില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്ത കോണ്‍ഗ്രസ് അതുകൊണ്ടുതന്നെയാകാം ഇത്തരം സഹകരണത്തിന് തയ്യാറാകാതിരുന്നത്. ഈ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും മറ്റ് പ്രതിപക്ഷകക്ഷികളെ ഗൗരവത്തില്‍ എടുക്കുമെന്നു കരുതുന്നതായും എം എ ബേബി ഫേസ് ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ പിടിപ്പുകേടിനെ മുഖ്യമായി മുതലെടുത്തുകൊണ്ടാണ് ബിജെപി ജയിച്ചതെന്നും എംഎബേബി ഫേസ്ബുക്കില്‍ കുറിച്ചു

Eng­lish Summary:
MA Baby says that the elec­tion results point to the weak­ness­es of the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.