നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. എംഎല്‍എകൂടിയായ മുതിര്‍ന്ന നേതാവ് വീരേന്ദ്ര രഘുവൻഷി ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടിയില്‍ പുതുതായി ചേക്കേറിയവര്‍ പോലും തന്നെ അവഗണിക്കുന്നുവെന്നാണ് വീരേന്ദ്രയുടെ പരാതി. കോലാറസ് നിയോജക മണ്ഡലത്തിൽ താൻ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാനും തന്റെ ഒപ്പമുള്ള പ്രവർത്തകരെ ദ്രോഹിക്കാനുമായി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നുവെന്നും രഘുവൻഷി ആരോപിച്ചു.
ശിവ്പൂർ ജില്ലയിലെ കൊളാരസ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ് രഘുവൻഷി. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രയാസങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഉന്നത നേതൃത്വത്തെയും അറിയിച്ചിരുന്നു. മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ കത്തിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാൽ അവരത് ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഗ്വാളിയോർ ചമ്പൽ ഡിവിഷനിൽ 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ചു. എങ്കിലും എന്നെപ്പോലുള്ള പാർട്ടി പ്രവർത്തകരെ പുതുതായി വന്ന ബിജെപി അംഗങ്ങൾ അവഗണിക്കുകയായിരുന്നു“വെന്ന് വീരേന്ദ്ര പറഞ്ഞു.
2020ൽ കോൺഗ്രസ് വിട്ട് ബിജെപിയില്‍ വന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും വീരേന്ദ്ര വിമർശിച്ചു. നിരവധി കോൺഗ്രസ് നിയമസഭാംഗങ്ങൾ രാജിവച്ച് ഭരണകക്ഷിയിൽ ചേർന്നിട്ടുണ്ട്. 2020ൽ സംസ്ഥാന കോൺഗ്രസ് സർക്കാർ തകർന്നപ്പോൾ, വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപയുടെ കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് സിന്ധ്യ പറഞ്ഞിരുന്നു. ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം സിന്ധ്യ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് വീരേന്ദ്ര പറയുന്നത്.
English Sammury: Blast in Madhya Pradesh BJP; The MLA resigned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.