ന്യൂഡല്‍ഹി
November 17, 2023 9:29 pm
മധ്യപ്രദേശില്‍ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായി. 71.11 ശതമാനം പോളിങ് രേഖപ്പെടുത്തി. 70 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ 67.34 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. വോട്ടിങ് ശതമാനം അന്തിമകണക്കില്‍ ഇനിയും ഉയരും. രണ്ട് സംസ്ഥാനങ്ങളിലും നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഛത്തിസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഐടിബിപി ജവാന് വീരമൃത്യു വരിച്ചു. ബഡെ ഗോബ്ര ഗ്രാമത്തിലെ ഗരിയബന്തിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് മരിച്ചത്.
കഴിഞ്ഞദിവസം ധംതാരിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിരുന്നു.
മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വാഹനമിടിപ്പിച്ച് കൊന്നു. മേഹ്ഗാവിലുണ്ടായ വെടിവയ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കും എഎപി പ്രവര്‍ത്തകനും പരുക്കേറ്റു. ധിമനി മണ്ഡലത്തിലെ വോട്ടെടുപ്പിനിടെയും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലും വ്യാപകമായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
English Summary: madhya pradesh Chhattisgarh polling updation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.