22 January 2026, Thursday

Related news

January 19, 2026
January 8, 2026
January 8, 2026
January 2, 2026
December 28, 2025
December 27, 2025
December 22, 2025
December 21, 2025
December 16, 2025
December 11, 2025

കോളജുകളിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ നിര്‍ബന്ധിതമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

“വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിൽ എന്താണ് തെറ്റ്? ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ
Janayugom Webdesk
ഭോപ്പാൽ
August 13, 2024 11:00 am

കോളജുകളിൽ ആർഎസ്എസ് പാഠ്യവിഷയമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവും മധ്യപ്രദേശ് സർക്കാർ പുറപ്പെടുവിച്ചു. ആര്‍എസ്എസ് നേതാക്കള്‍ തന്നെ എഴുതിയ പുസ്തകങ്ങള്‍ തന്നെയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ സർക്കാർ, സ്വകാര്യ കോളജുകളിലെയും പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ധീരേന്ദ്ര ശുക്ല 88 പുസ്തകങ്ങളുടെ ഒരു സെറ്റ് വാങ്ങാൻ സര്‍ക്കാര്‍ നിർദ്ദേശം നൽകി.

ദുരന്തത്തിന്റെ കണക്ക് ചോദിക്കുന്ന മോഡി

ആർഎസ്എസിൻ്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ബന്ധമുള്ള സുരേഷ് സോണി, ദിനനാഥ് ബത്ര, ഡി അതുൽ കോത്താരി, ദേവേന്ദ്ര റാവു ദേശ്മുഖ്, സന്ദീപ് വാസ്‌ലേക്കർ തുടങ്ങിയ പ്രമുഖ ആർഎസ്എസ് നേതാക്കൾ എഴുതിയ കൃതികൾ പട്ടികയിലുണ്ട്. ഈ പുസ്തകങ്ങൾ കാലതാമസം കൂടാതെ വാങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇതുള്‍പ്പെടുത്തണമെന്നും ഓരോ കോളേജിലും ‘ഭാരതീയ ജ്ഞാന പരമ്പര പ്രകാശ്’ (ഇന്ത്യൻ നോളജ് ട്രഡീഷൻ സെൽ) രൂപീകരിക്കണമെന്നും വകുപ്പിൻ്റെ കത്തിൽ ശുപാർശ ചെയ്യുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്ത് രാഷ്ട്രീയ ചേരിതിരിവിന് കാരണമായി. വിഭജന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്ന് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ പാർട്ടികള്‍ വിമർശിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഭവനപദ്ധതിയില്‍ സബ്സിഡി വെട്ടിക്കുറച്ചു; ഗുണഭോക്താക്കള്‍ കടക്കെണിയില്‍

അതേസമയം വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന് സമ്മതിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ, “വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിൽ എന്താണ് തെറ്റ്? എന്ന് ചോദിക്കുകയും ചെയ്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിദ്യാർത്ഥികളെ “വിഭജനവും വിദ്വേഷവും നിറഞ്ഞ പ്രത്യയശാസ്ത്രം” കൊണ്ട് പഠിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കോൺഗ്രസ് ഈ നിർദ്ദേശത്തെ അപലപിച്ചു.

Eng­lish Sum­ma­ry: Mad­hya Pradesh gov­ern­ment makes books of RSS lead­ers com­pul­so­ry in colleges

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.