ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടൻ ഷാരുഖ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘പഠാൻ’ എന്ന സിനിമയുടെ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നടി ദീപിക്ക പദുക്കോണും ഷാരുഖ് ഖാനും ഒരുമിച്ചെത്തുന്ന ഗാനം നിമിഷ നേരംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ ഗാനരംഗത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചിത്രത്തിലെ ഗാനത്തിലെ ദീപിക ധരിച്ച വസ്ത്രത്തിനെതിരെയാണ് മന്ത്രിയുടെ പ്രതിഷേധം. ഗാനരംഗത്തിൽ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പഠാൻ’ എന്ന സിനിമ പിഴവുകൾ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശിൽ നടത്തണോ വേണ്ടയോ എന്ന് സർക്കാരിന് ആലോചിക്കേണ്ടിവരു‘മെന്നും മന്ത്രി ഭോപ്പാലിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രത്തിലെ ഗാനത്തിൽ ദീപിക പദുകോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവിയാണ്. ഒപ്പം ‘ബെഷറം രംഗ്’ ( ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേർത്തുവച്ച് ചിത്രത്തിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണാഹ്വനം ഉയർന്നിരുന്നു.
English Summary: Madhya Pradesh Minister objects to actress Deepika Padukone’s costume in Pathaan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.