17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 22, 2024
September 27, 2024
September 5, 2024
June 23, 2024
May 30, 2024
May 11, 2024
April 16, 2024
February 13, 2024
February 12, 2024
January 23, 2024

“മഹാപീഠം”; സംസ്കൃത സിനിമ ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
May 21, 2023 12:45 pm

സാൻസ്ക്രിറ്റ് ഫിലിം സൊസൈറ്റി നിർമ്മിച്ച് സുരേഷ് ഗായത്രി സംവിധാനം ചെയ്ത മൂന്നാമത്തെ സംസ്കൃത സിനിമയായ മഹാപീഠത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഈ സിനിമയോടെ സംസ്കൃത ഭാഷയിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ ആയി സുരേഷ് ഗായത്രി മാറി. ലോകത്തിലെ ആദ്യ കുട്ടികളുടെ സംസ്‌കൃത സിനിമയായ മധുരസ്മിതം, ലോക റെക്കോർഡ് പട്ടികയിലേക്കത്തിയ മധുഭാഷിതം എന്നിവയാണ് മറ്റ്‌ സിനിമകൾ. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മറ്റൊരു സിനിമയാണ് മാധവമഞ്ജിമ.

കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം, കുടജാദ്രി, സൗപർണ്ണിക, വനദുർഗ്ഗ ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ സംസ്‌കൃതത്തിലെ കുട്ടികളുടെ ആദ്യ ഭക്തി സിനിമയാണ്. മൂകാംബിക ദേവി സന്നിധിയിൽ എത്തുന്ന ഭക്തരെ ദേവി അനുഗ്രഹിക്കുന്ന കഥയാണ് മഹാപീഠം.

വിഷ്ണുചരൺ എ എസ്, അഞ്ജന എ എസ്, അലീനിയ സെബാസ്റ്റ്യൻ, വിഷ്ണുപ്രിയ രാജേഷ്,മാളവിക ജി എസ്,ഗൗരി ശങ്കർ,അനഘ വി എസ്, പഞ്ചമി എൻ എസ്, മാളവിക എസ് കുമാർ,ആര്യ ജനാർദ്ദനൻ, അനശ്വര എ എസ്,ആര്യ ജയൻ,സുരേഷ് ചക്രപാണിപുരം,ത്രിവിക്രമൻ,ജിബിൻദാസ്, സിനി സുരേഷ്,മാലതി പി,ത്രിവിക്രമൻ എൻ പി ‚ഡോക്ടർ ശ്യാമള.

കഥ തിരക്കഥ ‑ജിബിൻദാസ് കൊത്താപ്പള്ളി ‑സുരേഷ് ഗായത്രി.സംഭാഷണം ‑മാലതി പി, ഡോക്ടർ ശ്യാമള,ഛായാഗ്രഹണം ‑പ്രഭു. എ, എഡിറ്റിംഗ് ‑ജയചന്ദ്രകൃഷ്ണ, സംഗീതം ‑സജിത്ത് ശങ്കർ.വസ്ത്രലങ്കാരം,മേക്കപ്പ് ‑സിനിസുരേഷ്,പി ആർ ഒ ‑അയ്മനം സാജൻ.
ദേശീയ സംസ്‌കൃത ദിനത്തിൽ സിനിമ പ്രദർശനത്തിന് എത്തും.

Eng­lish Sum­ma­ry; “Mahapeedam”; The shoot­ing of the San­skrit film has been completed

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.