22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

Janayugom Webdesk
July 3, 2022 9:35 am

മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന്‍ സാല്‍വിയും തമ്മിലാണ് പോരാട്ടം. ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകമാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് മുംബൈയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

അതേസമയം ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎല്‍എമാര്‍ മുംബൈയില്‍ തിരിച്ചെത്തി. ഗോവയില്‍ നിന്ന് വിമാനമാര്‍ഗമാണ് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാത്രിയോടെ മുംബൈയില്‍ എത്തിയത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലേക്കാണ് എംഎല്‍എമാര്‍ എത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എമാരും ഇതേ ഹോട്ടലിലാണ് താമസം. നിയമസഭയിലേക്ക് ഇരു കൂട്ടരും രാവിലെ ഇവിടെ നിന്ന് പുറപ്പെടും എന്നാണ് വിവരം.

അതിനിടെ, വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെയെ ശിവസേന പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുധ പ്രവര്‍ത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിന്‍ഡേയ്‌ക്കെഴുതിയ കത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിന്‍ഡേയില്‍ നിന്ന് എടുത്ത് മാറ്റിയിരുന്നു.

പൂനെയില്‍ നിന്നുള്ള എംഎല്‍എ സാംഗ്രാം തോപ്‌തെയാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കൊളാമ്പയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാഹുല്‍ നര്‍വേക്കറാണ് എതിരാളി.

Eng­lish sum­ma­ry; Maha­rash­tra assem­bly speak­er elec­tion today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.