
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു.ബീഡ് സർപഞ്ചിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് രാജി. മുണ്ടെയുടെ അടുത്ത അനുയായിയും എൻസിപി നേതാവുമായ മാൽമീക് കാരാഡ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതോചടെ മുണ്ടെയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയുമായിരുന്നു.
2024 ഡിസംബർ 9നാണ് സർപഞ്ച് സന്തോഷ് ദേശ്‌മുഖിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഊർജ കമ്പനിയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്താൻ ശ്രമിച്ചതിനാണ് സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. 2 മണിക്കൂറോളം ഇരുമ്പ് കമ്പികൊണ്ടും ഗ്യാസ് പൈപ്പുകൊണ്ടും ക്രൂരമായി മർദിച്ചതായും കുറ്റപത്രത്തിലുണ്ട്. ഇതിൻറെ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.