
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെ കൃഷി മന്ത്രി മണിക്റാവു കൊകാതെ മൊബൈൽ ഫോണിൽ റമ്മി ഗെയിം കളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് രോഹിത് പവാറാണ് മന്ത്രി റമ്മി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വിമർശനങ്ങളോട് പ്രതികരിച്ച മന്ത്രി കൊകാതെ, താൻ കളിച്ചത് റമ്മി അല്ലെന്നും സോളിറ്റയർ ഗെയിം ആണെന്നും അവകാശപ്പെട്ടു. പ്രതിപക്ഷം സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, മന്ത്രിയ്ക്കെതിരെ നടപടിയെടുക്കാനുള്ള നിയമങ്ങൾ നിലവിലില്ലെന്ന് ബി ജെ പി നേതാവ് സുധീർ മുങ്കന്തിവാർ പ്രതികരിച്ചു. അതേസമയം
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻ സി പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. “കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ കൃഷി മന്ത്രി ഓൺലൈൻ ഗെയിമിൽ തിരക്കിലായിരിക്കുന്നത് ലജ്ജാകരമാണ്. മണിക്റാവു കൊകാതെ രാജിവയ്ക്കണം” സുപ്രിയ സുലെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.