
ഉള്ളിവിലയിടിവില് പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ മന്ത്രിമാര്‍ക്ക് നേരെ ഉള്ളിയെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വാഹനവ്യൂഹത്തിനുനേരെ അമരാവതിയിൽ സ്വാഭിമാനി ഷേത്കാരി സംഘടന (എസ്എസ്എസ്) പ്രവർത്തകർ ഉള്ളി എറിഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കി. സംസ്ഥാന കൃഷി മന്ത്രി അബ്ദുൾ സത്താറും കർഷകരുടെ രോഷത്തിനിരയായി.
നാസിക്കിൽ കേന്ദ്രമന്ത്രി ഭാരതി പവാറും കർഷകരുടെ രോഷം നേരിട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ ക്വിന്റലിന് 1850 രൂപയുണ്ടായിരുന്ന സവാളയുടെ വില ഈ വർഷം ഫെബ്രുവരിയിൽ 500 രൂപയില്‍ താഴെയായി. നാസിക്കിലെ യോല താലൂക്കിലെ കൃഷ്ണ ഡോംഗ്രെ എന്ന കർഷകന് തന്റെ ഒന്നര ഏക്കർ വരുന്ന ഉള്ളി കൃഷിയിടം മുഴുവൻ തീയിട്ട് നശിപ്പിച്ചു. മാസങ്ങൾ നീണ്ട അധ്വാനത്തില്‍ ഇതിനകം ഒന്നരലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളി കത്തിക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ഡോംഗ്രെ ക്ഷണിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.