മഹാത്മാഗാന്ധി സർവകലാശാല യുജിസിയുടെ നമ്പർ വൺ കാറ്റഗറിയിൽ ഉൾപെടുത്തി അറിയിപ്പ് ലഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. എ ഡബിൾ പ്ലസ് റാങ്കാണ് ലഭിച്ചത്. സർവകലാശാലയുടെ കൂടുതൽ മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും. കൂടുതൽ സ്വതന്ത്രമായ, ഗവേഷണാത്മക പ്രവർത്തനങ്ങൾ നടത്താൻ കഴിയും. യുജിസിയുടെ വിവിധ പദ്ധതികളിലേക്ക് സർവകലാശാലയെ പരിഗണിക്കുന്നതിന് ഇത് ഇടയാക്കും.
കേരളത്തിലെ സർവകലാശാലകൾ അന്തർ ദേശീയ തലത്തിൽ തന്നെ ടൈം റാങ്കിംഗിലും യുഎസ് സാങ്കിങ്ങിലും ഉൾപെട്ടിട്ടുണ്ട് എന്നത് സർവകലാശാലകളുടെ മികവ് പ്രകടമാക്കുന്നു. മുന്ന് സർവകലാശാലകൾ ഇതിനകം അന്തർ ദേശീയ റാങ്കിങ്ങിൽ ഉൾപെട്ടിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. വൈസ് ചാന്‍സിലറെയും സര്‍വ്വകലാശാല സമൂഹത്തെയും മന്ത്രി അഭിനന്ദിച്ചു. പൊതുസര്‍വ്വകലാശാല ലിസ്റ്റില്‍ 9,10, 11 സ്ഥാനങ്ങള്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.