19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
September 9, 2024
August 19, 2024
July 17, 2024
July 17, 2024
July 16, 2024
December 10, 2023
February 10, 2023
January 24, 2023
October 30, 2022

ഏറെ കാത്തിരിക്കുന്ന ചിത്രം ‘മഹാവീര്യര്‍’ പ്രീ ബുക്കിങ് ആരംഭിച്ചു

Janayugom Webdesk
July 19, 2022 8:48 pm

നിവിന്‍ പോളി, ആസിഫ് അലി നായകരായി എത്തുന്ന ‘മഹാവീര്യര്‍’ ജൂലൈ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. മലയാളികള്‍ ഏറെ ആവേശത്തോടെയാണ് ഈ എബ്രിഡ് ഷൈന്‍ സിനിമയ്ക്കായി കാത്തിരിക്കുന്നത്. നിവിനും ആസിഫും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നത്. ട്രെയ്‌ലര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായതിനാല്‍ സിനിമയുടെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇന്ന് മുതല്‍ സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാം. നിവിന്‍ പോളിയുടെ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ഒരു ടൈം ട്രാവല്‍ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതിയത്. 

ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നി താരങ്ങളുമുണ്ട്. 

പോളി ജൂനിയര്‍ പിക്ചേര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പിഎസ് ഷംനാസ് എന്നിരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നത്.

Eng­lish Summary:Mahaveeryar pre book­ing start­ed all over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.