21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026

മുക്കുപണ്ടം തട്ടിപ്പ് കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍

Janayugom Webdesk
നെടുങ്കണ്ടം 
May 22, 2023 9:19 pm

ഒറിജിനിലിനെ വെല്ലുന്ന വ്യാജ സ്വര്‍ണ്ണ ഉള്‍പ്പടികള്‍ നിര്‍മ്മിച്ച് പണയം വെക്കുന്ന കേസിലെ മുഖ്യപ്രതികള്‍ പൊലീസ് പിടിയില്‍ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന്‍ (60), കോതമംഗലം കരിങ്ങഴ ചേലാട് വെട്ടുപറമ്പില്‍ വീട്ടീല്‍ റെജി (51) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടികൂടിയത്. ഇടുക്കി ജില്ലയിലും തമിഴ്‌നാട്ടിലും ഉള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണ്ണങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതികളെയാണ് ഇരുവരും. 

തിരിച്ചറിയാനാകാത്ത വിധം കട്ടികൂട്ടി സ്വര്‍ണ്ണം പൂശിയ മുക്കുപണ്ടം നിര്‍മ്മിച്ചു നല്‍കിയിരുന്ന സംഘത്തിലെ മുഖ്യപ്രതി കുട്ടപ്പനായിരുന്നു. കോതമംഗലം സ്വദേശിയായ റെജിയാണ് കുട്ടപ്പന് വ്യാജ ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം നാല് പേരെ ഇതേ കേസില്‍ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേത്യത്വത്തിലുള്ള അന്വേഷണസംഘം മുഖ്യപ്രതിയെ അടക്കം പിടികൂടിയത്. 

ഇരുവരുടേയും പേരില്‍ സംസ്ഥാനത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ മുക്കുപണ്ടം തട്ടിപ്പ് വാഹന മോഷണ കേസ് എന്നിവ നിലനില്‍പ്പുണ്ട്. പീരുമേട് ഐപി സുമേഷ് സുധാകരന്‍, സപിഒ അങ്കു കൃഷ്ണന്‍, കട്ടപ്പന ഐപി വിശാല്‍ ജോണ്‍സണ്‍ എസ്‌ഐമാരായ സജിമോന്‍ ജോസഫ്, സെബാസ്റ്റ്യന്‍ ഇ.പി ലിജോ സിപിഒ അനീഷ് വി.കെ എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി. 

Eng­lish Sum­ma­ry; Main accused arrest­ed in Mukku­pan­dam fraud case

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.