10 December 2025, Wednesday

Related news

December 3, 2025
November 30, 2025
November 3, 2025
October 12, 2025
October 11, 2025
October 4, 2025
September 23, 2025
September 3, 2025
July 4, 2025
July 1, 2025

കൊല്‍ക്കത്തിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ നിരവധിപേര്‍ മരിച്ചു

Janayugom Webdesk
കൊല്‍ക്കത്ത
April 30, 2025 10:58 am

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം. അപകടത്തിൽ നിരവധിപേര്‍ മരിക്കുകയും, നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെച്ചുവയിലെ ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായെന്നും പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമീഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു. 

ബുധനാഴ്ച പുലർച്ചെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കാൻ 10-ലധികം ഫയർ എഞ്ചിനുകൾ രാത്രി മുഴുവൻ സ്ഥലത്ത് പ്രവർത്തനം നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമീഷണർ അറിയിച്ചു. 60 ജീവനക്കാർ അപകട സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.