മുസ്ലിമുകള്‍ കൂടുതലുള്ള പ്രദേശത്തെ ‘പാകിസ്ഥാനെ‘ന്ന് പരാമര്‍ശിച്ച് കർണാടക ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദപ്രസ്താവന നടത്തിയത്. കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഉപപ്രദേശമായ ഗോരി പാല്യയെക്കുറിച്ച് ജഡ്ജി പരാമര്‍ശിച്ചത്.
വാദത്തിനിടെ ജസ്റ്റിസ് പ്രദേശത്തെ പാകിസ്ഥാനെന്ന് പരാമര്‍ശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
A recent comment by #KarnatakaHighCourt Justice #VedavyasacharSrishananda, referring to a #Muslim-majority area in #Bengaluru as “#Pakistan,” has triggered widespread outrage. The remark was made during a hearing where the judge referred to #GoriPalya, a sub locality in west… pic.twitter.com/p0DrzPdWQh
— Hate Detector 🔍 (@HateDetectors) September 19, 2024
‘നിങ്ങള്‍ മൈസൂരുവിലേക്ക് പോകു, അവിടെ ഒരു ഓട്ടോ റിക്ഷയില്‍ 10 പേരെങ്കിലും കാണും. പക്ഷെ അവിടം പാകിസ്ഥാനായതുകാരണം പൊലീസുകാര്‍ക്കൊന്നും യാതൊന്നും ചെയ്യാനാകില്ല, അവര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടിവരും’, ഇതായിരുന്നു പ്രസ്താവന.
അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിമർശനമാണ് ജഡ്ജിയ്ക്കെതിരെ ഉയര്‍ന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.