14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

രാജ്യത്തെ പ്രമേഹ രോഗികളില്‍ ഭൂരിപക്ഷത്തിനും ചികിത്സ ലഭിക്കുന്നില്ല

Janayugom Webdesk
ന്യൂഡല്‍ഹി
November 14, 2024 10:09 pm

രാജ്യത്തെ പ്രമേഹ രോഗികളില്‍ ഭൂരിപക്ഷത്തിനും ചികിത്സ ലഭിക്കുന്നില്ലെന്ന് ലാന്‍സെറ്റ് പഠനം. മൊത്തം രോഗബാധിതരുടെ എണ്ണം 212 ദശലക്ഷം കടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും ലാന്‍സെറ്റിന്റെ പുതിയ പഠനം പറയുന്നു. ലോകത്താകെയുള്ള പ്രമേഹ ബാധിതരില്‍ 26 ശതമാനവും ഇന്ത്യയിലാണ്. ആഗോളതലത്തില്‍ ചികിത്സയിലുള്ള പ്രമേഹ കേസുകളില്‍ 30 ശതമാനം (133 ദശലക്ഷം) ഇന്ത്യയിലാണ്. രാജ്യത്തെ 21.4 ശതമാനം പുരുഷന്മാരും 23.7 ശതമാനം സ്ത്രീകളും ഇതില്‍പ്പെടുന്നു. 27.8 ശതമാനം സ്ത്രീകള്‍ക്കും 29.3 ശതമാനം പുരുഷന്മാര്‍ക്കും മാത്രമാണ് ചികിത്സ ലഭിക്കുന്നത്.
സമഗ്ര ചികിത്സയും പ്രതിരോധ പദ്ധതിയും ലഭ്യമാണെങ്കിലും നാലര പതിറ്റാണ്ടോളമായി ചികിത്സാ പരിധി വളരെ കുറച്ചുമാത്രമേ മെച്ചപ്പെട്ടിട്ടുള്ളൂ. പ്രമേഹം നേരത്തെ പിടിപെടാതിരിക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളിലെ വ്യത്യാസങ്ങളാണ് പ്രമേഹ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന് കാരണം. 

പ്രമേഹത്തെ ചെറുക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് വാങ്ങുന്ന രീതിയിലേക്ക് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തിക്കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഏറ്റവും അവസാനമിറങ്ങിയ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യുട്രീഷന്‍ ഇന്‍ വേള്‍ഡ് (എസ്ഒഎഫ്ഐ) പറയുന്നത് പകുതി ഇന്ത്യക്കാര്‍ക്കും (55%) ആരോഗ്യകരമായ ആഹാരത്തിനുള്ള സാമ്പത്തികശേഷി ഇല്ലെന്നാണ്. 

മികച്ച ഭക്ഷ്യസാധനങ്ങളുടെ മിതമായ വിലയും കായികവിനോദത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതും ദരിദ്രസമൂഹങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രയോജനകരമാകും. ഭക്ഷ്യ സബ‍്സിഡി, മറ്റ് ക്ഷേമപദ്ധതികള്‍ എന്നിവ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ശരീരഭാരം കൂടുന്നതിന് ഇടവരുത്തുന്ന ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.