മകര വിളക്കു തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്തേക്ക് വെള്ളിയാഴ്ച മുതൽ തീർത്ഥാടകരുടെ വരവ് തുടങ്ങും. മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലർച്ചെ നാലിന് നട തുറന്ന് നിർമാല്യത്തിനു ശേഷം അഭിഷേകം നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് നെയ്യഭിഷേകം തുടങ്ങുക. തന്ത്രി മഹാഗണപതി ഹോമത്തിലേക്ക് കടക്കുന്നതോടെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി അഭിഷേകം തുടരും.
രാവിലെ 11.30വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ. അതേസമയം അഭിഷേകം ചെയ്യാൻ അവസരം ലഭിക്കാത്തവർക്ക് ആടിയ ശിഷ്ടം നെയ്യ് ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എരുമേലി പേട്ടതുള്ളൽ 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നു പുറപ്പെടും. തീർഥാടനത്തിനു സമാപനം കുറിച്ച് 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
ENGLISH SUMMARY:Makaravilakku pilgrimage; Sabarimala
Nada opened
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.