12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024

കുഴപ്പംപിടിച്ച സാഹചര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരാം, എന്നെ ‘രാഷ്ട്രപതിയാക്കൂ’: ഹര്‍ജിയുമായി മേലില്‍ വരരുതെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
October 21, 2022 4:43 pm

ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. രാഷ്ട്രപതിയാക്കണമെന്നാവശ്യപ്പെട്ട് കിഷോർ ജഗന്നാഥ് സാവന്ത് എന്നയാള്‍ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഹർജി മേലില്‍ പ്രോത്സാഹിപ്പിക്കരുതെന്ന് രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു. ഹർജി ഗൗരവതരമുള്ളതല്ലെന്നും കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തികച്ചും നിന്ദ്യമായ ഹര്‍ജിയാണിതെന്നും സുപ്രീം കോടതി പറഞ്ഞു. സമാന വിഷയങ്ങളിൽ അദ്ദേഹം നൽകുന്ന ഹർജി സമീപഭാവിയിൽ പരിഗണിക്കരുതെന്ന് രജിസ്ട്രിക്ക് സുപ്രീം കോടതി നിർദേശം നൽകുകയും ചെയ്തു.
ജഗന്നാഥ് സാവന്ത് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാനും കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു. അടുത്തിടെ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ഹർജിക്കാരനായ ജഗന്നാഥ് സാവന്ത് ആരോപിച്ചു. പരിസ്ഥിതി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം ലോകത്തിലെ എല്ലാ “കുഴപ്പം പിടിച്ച സാഹചര്യങ്ങൾക്കും” വേണ്ടി പ്രവർത്തിക്കുമെന്നും കോടതിയില്‍ വാദിച്ചിരുന്നു. 

Eng­lish Sum­ma­ry: Make me ‘Pres­i­dent’, let’s fix the messy sit­u­a­tion: Supreme Court say not to encour­age this plea

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.