31 March 2025, Monday
KSFE Galaxy Chits Banner 2

കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കെ ജി രാജേശ്വരി

Janayugom Webdesk
ആലപ്പുഴ
November 11, 2021 7:47 pm

ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറ‍ഞ്ഞു. കയർഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തിൽ ഹോട്ടൽ റോയൽ പാർക്കിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ജലസംരക്ഷണ ശേഷി വർധിപ്പിക്കുന്നതിനും കയർ ഭൂവസ്ത്രത്തിന് കഴിയും. തീരത്തിൻറെയും ബണ്ടുകളുടെയും സംരക്ഷണത്തിനും ഇത് ഏറെ പ്രയോജനപ്പെടുന്നുണ്ട്. കയർ മേഖലയെ സുരക്ഷിതമായി നിലനിർത്തുന്നതിന് വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതെന്നും അവര്‍ പറ‍ഞ്ഞു. നഗരസഭാധ്യക്ഷ സൗമ്യാ രാജ് അധ്യക്ഷത വഹിച്ചു. കയർഭൂവസ്ത്രം വിതാനവും തൊഴിലുറപ്പ് പദ്ധതികളും എന്ന വിഷയത്തിൽ എം ജി എൻ ആർ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ കെ ഷാജുവും കയർഭൂവസ്ത്രം സാധ്യതകളും സാങ്കേതിക വശങ്ങളും എന്ന വിഷയത്തിൽ കയർ കോർപ്പറേഷൻ മാനേജർ ആർ അരുൺ ചന്ദ്രനും ക്ലാസ് നയിച്ചു.

കഴിഞ്ഞ വർഷം കയർ ഭൂവസ്ത്ര വിതാനത്തിൽ സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച നെടുമുടി പഞ്ചായത്തിനെയും ജില്ലാ തലത്തിൽ മുന്നിലെത്തിയ കൈനകരി പഞ്ചായത്തിനെയും ചടങ്ങിൽ അനുമോദിച്ചു. കയർ വികസന ഡയറക്ടർ വി ആർ വിനോദ്, കയർ പ്രോജക്ട് ഓഫീസർ സുരേഷ് ബാബു, നഗരസഭാ കൗൺസിലർ പി എസ് ഫൈസൽ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് ശ്രീകുമാർ, കയർ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ കെ എസ് വിനയകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.